തിരുവനന്തപുരം:ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി കെടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിയുടേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നും ഫിറോസ് പറഞ്ഞു.ഏഴ് പേര്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജിഎം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി ജലീല്‍ ഇന്ന് വിശദീകരിച്ചത്.
കെ.എം.മാണി ബന്ധുവിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കില്ല.പേഴ്സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം.കെ.ടി അദീപിന്റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണം.മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ഫിറോസ് വ്യക്തമാക്കി.