തിരുവനന്തപുരം:ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്.ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട മന്ത്രിയുടെ ബന്ധു അദീപിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തിലാവുന്നു.
അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നാണ് അദീപ് പി.ജി.ഡി.ബി.എ കോഴ്‌സ് ചെയ്തത്.ഈ കോഴ്‌സ് കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ല.അണ്ണാമലയില്‍ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.
എം.ബി.എ യോഗ്യത വേണ്ട പോസ്റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്.തന്റെ ബന്ധു അദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.