തിരുവനന്തപുരം:കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് മൂന്ന് മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാന്‍ ധാരണയായത്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി.കോട്ടത്തറ,പടിഞ്ഞാറത്തറ,പനമരം പഞ്ചായത്തുകളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്.പ്രദേശത്ത് നിന്നും ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.
ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുക.10 സെന്റീമീറ്റര്‍ വീതം നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായാണ് തുറക്കും. അതേസമയം മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാല്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പു താഴ്ന്നിട്ടുണ്ട്.