പാരീസ്:കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്വന്തമാക്കി വച്ചിരുന്ന പുരസ്‌കാരമാണ് ഇക്കു റി ലൂക്കാ മോഡ്രിച്ച് നേടിയത്.2007-ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാള്‍.ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു.
വനിതകളില്‍ നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ് ആണ് മികച്ചതാരം.പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മികച്ച യുവകളിക്കാരനായി.മോഡ്രിച്ചിന് പിന്നില്‍ രണ്ടാമതെത്തിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.അത്ലറ്റികോ മാഡ്രിഡിന്റെ ഒണ്‍ട്വാന്‍ ഗ്രീസ്മാന്‍ മൂന്നാമത്തെി. ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട നേട്ടമാണ് ഗ്രീസ്മാനെ മൂന്നാമതെത്തിച്ചത്.എംബാപ്പെ നാലാമതായി. ബാഴ്സലോണ താരം ലയണല്‍ മെസി അഞ്ചാം സ്ഥാനത്തെത്തി. പാരീസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ റൊണാള്‍ഡോയും മെസിയും എത്തിയില്ല.
6.മുഹമ്മദ് സലാ (ഈജിപ്ത്, ലിവര്‍പൂള്‍)7.റാഫേല്‍ വരാനെ (ഫ്രാന്‍സ്, റയല്‍),8.ഏദെന്‍ ഹസാര്‍ഡ് (ബല്‍ജിയം,ചെല്‍സി),9.കെവിന്‍ ഡി ബ്രയ്ന്‍ (ബല്‍ജിയം/മാഞ്ചസ്റ്റര്‍ സിറ്റി),10.ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്) എന്നിവരാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട കളിക്കാര്‍.
ലോകകപ്പിന്റെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിമൂന്നുകാരനായ ലൂക്കാ മോഡ്രിച്ചാണ് ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടമൊരുക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു.
2007ല്‍ ബ്രസീല്‍ കളിക്കാരനായ കാക ബാലണ്‍ ഡി ഓര്‍ ജേതാവായതിനുശേഷം മെസിക്കും റൊണാള്‍ഡോയ്ക്കുമല്ലാതെ ഈ പുരസ്‌കാരം നേടാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. 30 കളിക്കാര്‍ ഇടം പിടിച്ച ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ 12–ാമതാണ്. ആദ്യമായാണ് വനിതാ ബാലണ്‍ ഡി ഓര്‍ ഏര്‍പ്പെടുത്തുന്നത്. മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരം നല്‍കുന്നതും ആദ്യമാണ്.