തിരുവനന്തപുരം:ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി.ലക്ഷ്മി കണ്ണു തുറന്നെന്നും ഇപ്പോള്‍ എല്ലാം തിരിച്ചറിയാനാവുമെന്നും സ്റ്റീഫന്‍ പറയുന്നു.പതുക്കെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ലക്ഷ്മിക്കു പക്ഷേ സംസാരിക്കാന്‍ കഴിയുന്നില്ല.തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും സ്ററീഫന്‍ പറഞ്ഞു.ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയണേ എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ സ്റ്റീഫന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ബാലഭാസ്കറിനൊപ്പം നിരവധി സംഗീത പരിപാടികള്‍ പങ്കെടുത്തിട്ടുള്ള ഏറ്റവും അടുത്ത സൃഹൃത്താണ് സ്റ്റീഫന്‍.അപകടം സംഭവിച്ചതുമുതല്‍ സ്റ്റീഫന്‍ ബാലഭാസ്കറിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.