ഡെറാഡൂണ്‍:ബിജെപിയെ പ്രതിക്കൂട്ടിലാക്കി കര്‍ഷകന്റെ ആത്മഹത്യ.ഹരിദ്വാറിലാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വച്ചശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.65-കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മയെന്ന കര്‍ഷകനാണ് വിഷം കുടിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
‘കര്‍ഷകരുടെ അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്.ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’- എന്നാണ് ആത്മഹത്യാക്കുറിപ്പ്.എന്നാല്‍ ആത്മഹത്യാ കുറിപ്പിന്റെ സത്യാവസ്ഥ പരിശോധിച്ച് വരികയാണെന്നു പോലീസ് അറിയിച്ചു.
കടബാധ്യതയാണ് കര്‍ഷകനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം.ഒരു ഇടനിലക്കാരന്റെ സഹായത്തോടെ ഈശ്വര്‍ ചന്ദ് ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ബിജെപിക്കെതിരെ കര്‍ഷക ആത്മഹത്യ പ്രചരണായുധമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.ബിജെപിയുടെ തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.