മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ച് രക്തസാംപിള്‍ ശേഖരിച്ചശേഷം കലീനയിലെ ഫൊറന്‍സിക് ലാബിലേക്ക് പരിേശാധനയ്ക്കായി അയച്ചു. രണ്ടാഴ്ചയ്ക്കകം പരിശോധനാ രേഖകള്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
കേസിലെ എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഡിഎന്‍എ പരിശോധനയുടെ കാര്യം കോടതി പരാമര്‍ശിച്ചത്. ഡിഎന്‍എ പരിേശാധനയ്ക്കു തയ്യാറാകാതെ ബിനോയ് ജാമ്യവ്യവസ്ഥ ലംഘിക്കുകയാണെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ഇന്നു തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് കോടതി അറിയിക്കുകയായിരുന്നു.