കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ അനിശ്ചിതകാലം നിരാഹാരം തുടങ്ങും.കന്യാസ്ത്രീകളുടെ പ്രതിഷേധ സമരം ഇന്ന് ഒന്‍പതാം ദിവസം കടക്കുമ്പോള്‍ നീതി വൈകുന്നതിലുള്ള പ്രതിഷേധമാണ് പുതിയ സമരമാര്‍ഗ്ഗങ്ങളിലേക്ക് തിരിയാന്‍ കന്യാസ്ത്രീകളെ പ്രേരിപ്പിക്കുന്നത്.
സഭാ നേതൃത്വത്തിന്റെ മൗനം വേദനിപ്പിക്കുന്നുവെന്നും ജനങ്ങളില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.ബിഷപ്പിന്റെ പണത്തിന് മീതെ കത്തോലിക്ക സഭയിലെ പിതാക്കന്മാര് വായ തുറക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.