കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ കന്യാസ്ത്രീയുടെ ജീവനു ഭീഷണിയെന്ന് വെളിപ്പെടുത്തല്‍. ബിഷപ്പിനെതിരെ നല്കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നും അതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു.മഠത്തിനുള്ളില്‍ തടങ്കല്‍ ജീവിതമാണെന്നും ഭക്ഷണവും മരുന്നും നല്‍കുന്നില്ലെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.
മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുകയും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിക്കുന്നുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.