പറ്റ്ന:ബീഹാറില്‍ ഹോട്ടലില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു.ഇന്നലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍നിന്നും അഞ്ചുവോട്ടിംഗ് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്.സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് രണ്ട് ബാലറ്റ് യൂണിറ്റ്,ഒരു കണ്ട്രോള് യൂണിറ്റ്,രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തത്. 16 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.
വോട്ടിംഗ് മെഷീന് തകരാറിലാവുമ്പോള്‍ പകരം നല്‍കാനുള്ള യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.അതേസമയം വോട്ടിംഗ് മെഷീനുകള്‍ ഹോട്ടലില്‍ സൂക്ഷിച്ച ഇദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.