കൊൽക്കത്ത : മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലെത്തി .
“രാത്രി എട്ടുമണിക്ക് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയ്ക്ക് ശ്വാസോച്ഛ്വാസം ഉണ്ടായി , രക്തസമ്മർദ്ദം കുറയുകയും ചെയ്തു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് തോന്നുന്നു,” വുഡ് ലാന്റ്സ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു.
രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് കുറച്ചുകാലമായി ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ശ്വാസകോശ സംബന്ധമായ അസുഖബാധിതനാണ്.
ജ്യോതി ബസു യുഗത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെടുന്ന 2011 വരെ പശ്ചിമ ബംഗാൾ സർക്കാരിനെ നയിച്ചത് ബുദ്ധദേവ് ആയിരുന്നു.