ആലപ്പുഴ:ഹരിപ്പാട് ദേശീയ പാതക്ക് സമീപം ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് കത്തി എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു.ചെങ്ങന്നൂര്‍ മുളക്കഴ കിരണ്‍ നിവാസില്‍ കൃഷ്ണന്റെ മകനുമായ കിരണ്‍ കൃഷ്ണന് (22) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കിരണിനൊപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയ പാതയിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.നാട്ടുകാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുമ്പ് തന്നെ കിരണിന്റെ ശരീരത്തില്‍ തീ പടരുകയായിരുന്നു.ശരീരത്തില്‍ പൂര്‍ണമായും പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്.കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു കിരണും സുഹൃത്തും.ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.