കൊച്ചി:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടീ പാര്‍ലര്‍ വെടിവെപ്പുകേസില്‍ പോലീസിനെ വെല്ലുവിളിച്ച് മുംബൈ അധോലോക നായകന്‍ രവി പൂജാരി.ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെയെന്നാണ് രവി പൂജാരിയുടെ വെല്ലുവിളി.അതേസമയം തന്റെ ലക്ഷ്യം ലീന മരിയ അല്ലെന്നും ഇയാള്‍ പറയുന്നു.
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു.ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്നും രവി പൂജാരി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടംഗസംഘത്തെപ്പറ്റി ഒരു തുമ്പും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.