ദില്ലി:ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചു.മൂന്ന് മലയാളികളടക്കം 24 പേരാണ് ഗ്രേസ് വണ്‍ എന്ന കപ്പലിലുള്ളത്.എല്ലാവരെയും ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
ജൂലൈ നാലിനാണ് കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്.ഉപരോധം ലംഘിച്ച് എണ്ണക്കയറ്റുമതി നടത്തിയതിനാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടീഷ് റോയല്‍ നേവി കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചപ്പോള്‍ അപ്രതീക്ഷിതമായി അമേരിക്ക വിഷയത്തില്‍ ഇടപെട്ടു.കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ത്യാക്കാരുടെ മോചനത്തില്‍ ആശങ്കയുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും മോചിപ്പിച്ചതായി ആശ്വാസവാര്‍ത്തയാണ് വിദേശകാര്യമന്ത്രാലയം പങ്കുവെക്കുന്നത്.