പുണെ:ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദളിത് ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു.മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്.പുലര്‍ച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
ആനന്ദ് തെല്‍ത്തുംബഡേയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പുണെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.കേസില്‍ തെല്‍ത്തുംബഡേയുടെ പങ്കാളിത്തമുണ്ടെന്നതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന കാരണം പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.ഇതെത്തുടര്‍ന്നാണ് ആനന്ദ് തെല്‍ത്തുംബഡേയെ അറസ്റ് ചെയ്തത്.
2017 ഡിസംബറില്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് എഴുത്തിലൂടെ തെല്‍തുംബ്ഡെ എതിര്‍ത്തിരുന്നു. സംഘര്‍ഷത്തിലും അതിനുമുന്നോടിയായി എല്‍ഗാര്‍ പരിഷദ് എന്നപേരില്‍ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളി സാമൂഹിക പ്രവര്ത്തകന് റോണ വില്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ ജൂണില്‍ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേ സമയത്ത് തന്നെ ആനന്ദ് തെല്‍ത്തുംബഡേയുടെ ഗവോയിലെ വസതി റെയ്ഡ് ചെയ്യുകയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുക്കുകയും ചെയതിരുന്നു.