തിരുവനന്തപുരം:മകള്‍ തേജസ്വിനിക്കൊപ്പം  അന്ത്യയാത്രയ്‌ക്കൊരുങ്ങി അച്ഛനും.
വിട പറഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഭൗതീകശരീരം ഇന്ന് യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വെക്കും.നാളെ  തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.ഭാര്യ ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിലാണ്.മകള്‍ക്കൊപ്പം ഭര്‍ത്താവും യാത്രയായതറിയാതെ.
സംഗീതവും പ്രണയവുമെല്ലാം ഇഴചേര്‍ന്ന കലാലയ ജീവിതം സമ്മാനിച്ച യൂണിവേഴ്‌സിററി കോളജ് അങ്കണത്തിലേക്ക് അവസാനമായി എത്തുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനായി സുഹൃത്തുക്കള്‍ അവിടെ കാത്തിരിപ്പുണ്ടാവും.യൂണിവേഴ്‌സിററി കോളജില്‍ എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിയായിരുന്നു ബാലഭാസ്‌കര്‍.അവിടെ വെച്ചാണ് ലക്ഷ്മി ബാലുവിന്റെ ഹൃദയം കവര്‍ന്നത്.22 -ാം വയസ്സില്‍ ബാലഭാസ്‌കര്‍ ലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കി.