മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം മലയാളത്തിലേക്കു വീണ്ടും വിജയ്സേതുപതി അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ജയറാം നായകനായ സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. ഈ സിനിമയില്‍ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. വിജയ്സേതുപതിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96-ല്‍ മഞ്ജുവാര്യരെ നായികയായി നിശ്ചയിരുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്മായതിനാല് മഞ്ജുവിന് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. ഈ ചിത്രത്തില്‍ ബിജുമേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തമിഴിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ജുവും, ഷെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കെയര്‍ ഓഫ് സൈറാ ബാനുവിന്റെ തിരക്കഥാകൃത്തായ ആര്.ജെ.ഷാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാം വരവ് ഗംഭീരമാക്കി കൈനിറയെ ചിത്രങ്ങളുമായി ലേഡിസൂപ്പര്‍സ്റ്റാര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അസുരന് സൂപ്പര്‍ഹിറ്റായതിനാല്‍ തമിഴ് പ്രേക്ഷകരുടെ മനസ്സിലും ഇടം നേടാന്‍ മഞ്ജുവിന് കഴിഞ്ഞു. സഹോദരന് മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് പുതുവര്‍ഷത്തില്‍ ആദ്യം അഭിനയിക്കുന്നത്. ബിജുമേനോനാണ് ഇതില്‍ നായകന്.