കാസര്‍കോട്:മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്ന്
ബിജെപി നേതാവ് കെ സുരേന്ദ്രന്.പ്രാദേശിക നേതാക്കളെ മഞ്ചേശ്വരം മണ്ഡലത്തില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും സുരേന്ദന് പറഞ്ഞു.കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാട് കെ .സുരേന്ദ്രന് മാറ്റിയതോടെ മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യത തെളിയുകയാണ്.
2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രന് മല്‍സരിച്ചിരുന്നു.2016 -ല്‍
പി.ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫലം ചോദ്യം ചെയത് സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു മരിച്ചവരും വിദേശത്തു താമസിക്കുന്നവരുമായ 291 പേരില്‍ കള്ളവോട്ട് ചെയ്തതിനാലാണ് അബ്ദുള്‍ റസാഖ് വിജയിച്ചതെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു എംഎല്‍എയുടെ മരണം.
ലോക്സഭാതെരഞ്ഞെടുപ്പില്‍ തൃശൂരടക്കമുള്ള മണ്ഡലങ്ങളില്‍ സുരേന്ദ്രനെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.