മുംബൈ : സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി മന്ത്രി രംഗത്ത്. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്കിയാല് മതിയാകും എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. പുരുഷന്മാരുടെ പേരു നല്കിയാല് മദ്യത്തിന്റെ വില്‍പ്പന കുറയുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചസാര ഫാക്ടറി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.ഈ പഞ്ചസാര ഫാക്ടറി മദ്യനിര്‍മാണവും നടത്തുന്നുണ്ട്. പരിപാടിക്കെത്തിയ മന്ത്രിയോട് മദ്യ വില്‍പ്പനയില്‍ വലിയ തോതില്‍ കുറവു വന്നതായി പരാതി നല്‍കിയിരുന്നു. ഇതിന് പരിഹാരമായാണ് മന്ത്രി വേദിയില്‍ പുതിയആശയം അവതരിപ്പിച്ചത്.
വേദിയില്‍ വെച്ച് മന്ത്രി വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ പേര് എന്താണെന്ന് ചോദിച്ചു. മഹാരാജ എന്നാണ് മദ്യത്തിന്റെ പേര് എന്ന് മന്ത്രിയോട് പറഞ്ഞു. മഹാരാജ എന്നൊക്കെ മദ്യത്തിന് പേര് നല്കിയാല് അത് ആരും വാങ്ങിക്കില്ലെന്നും വല്ല ബോബി, ജൂലി എന്നൊക്കെയുള്ള സ്ത്രീകളുടെ പേര് നല്‍കണമെന്നും പറഞ്ഞു.
ഈ കാലഘട്ടത്തില്‍ സ്ത്രീകളുടെ പേരു നല്കിയാലാണ് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ പെട്ടെന്ന് വിറ്റു പോവുക എന്നും മന്ത്രി പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സ്ത്രീകളുടെ പേരു നല്കിയാല് അതും കൂടുതല്‍ ആളുകള്‍ വാങ്ങിക്കും എന്നും പറഞ്ഞു. മഹാരാജ എന്നതിനു പകരം മഹാറാണി എന്നാക്കൂ അപ്പോള്‍ തന്നെ നിങ്ങള്‍ക്കതിന്റെ മാറ്റങ്ങള്‍ മനസിലാവുമെന്നും മന്ത്രി പറഞ്ഞു.