പനജി:അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലികളുമായി രാജ്യം.പരീക്കറുടെ സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് പനാജിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരുമടക്കം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. അല്പസമയത്തിനകം പരീക്കറുടെ ഭൗതിക ശരീരം വിലാപയാത്രയായി ഗോവയിലെ ബിജെപി ആസ്ഥാനത്തെത്തിക്കും. രണ്ടു മണിക്കൂറോളം ഇവിടെ പൊതുദര്‍ശനമുണ്ടാവും.മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഒരുവര്‍ഷമായി മനോഹര്‍ പരീക്കര്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.ഇന്നലെ രോഗം വഷളായതിനെത്തുടര്‍ന്ന് പനാജിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.