ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായല്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ. ലേക് പാലസിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും വലിയകുളം സീറോ ജെട്ടി റോഡിനുളള അനുമതിയും ഉദ്യോഗസ്ഥതലത്തിലുളള നിയമവിരുദ്ധ പ്രവര്‍ത്തിയാണെും കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സെങ് അതോറിറ്റോയുടെ ഉപഗ്രഹചിത്രങ്ങള്‍ കിട്ടും വരെ മറ്റ് നടപടികളുമായി മുന്നോട്ട്് പോകുമെന്ന് കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ഉപഗ്രഹചിത്രങ്ങള്‍ കിട്ടാന്‍ 2 മാസം സമയം എടുക്കും. മാര്‍ത്താണ്ഡം കായലില്‍ പ്രാദേശിക തല നിരീക്ഷണ സമിതിക്ക് വീഴ്ച പറ്റി. നികത്തലിന് അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.