മരട്: ഫ്ലാറ്റ് നിർമ്മാതാക്കളുടെ പേരിൽ അമ്പത്തിനാല് ഫ്ലാറ്റുകൾ ആണുള്ളത് .ആകെ 241 ഫ്ലാറ്റുടമകൾക്കാണ് നഷ്ടപരിഹാരത്തിന് യോഗ്യത ഉള്ളതെന്ന് നഗരസഭ . നൂറ്റിയാറ് ഫ്ലാറ്റുടമകൾ വില്പന കരാർ രേഖ ഹാജരാക്കി. യഥാർത്ഥ ഉടമകളുടെ പേര് മാത്രമേ പട്ടികയിലുണ്ടാകൂ .ഫ്ലാറ്റുകൾ സ്വന്തം പേരിലല്ലാത്തവർക്കു എങ്ങനെ നഷ്ടപരിഹാരം നൽകണം എന്ന് കാര്യത്തിൽ തീരുമാനം എടുക്കുന്നത് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയായിരിക്കും .ഫ്ളാറ്റുകളിലെ നൂറ്റിനാല്പതു താമസക്കാർക്ക് ഉടമസ്ഥാവകാശ രേഖയില്ല എന്ന് സബ് കളക്ടർ വ്യക്തമാക്കി .