മരട്: പൊളിക്കൽ ഭീഷണി നേരിടുന്ന മരട് ഫ്ലാറ്റ് സമുച്ഛയങ്ങളിലെ നിവാസികൾ ഫ്ലാറ്റിന് പുറത്ത് പ്രക്ഷോഭത്തിലേക്ക്.ഫ്ലാറ്റിനു മുന്നിൽ ഉടമകൾ സമരമാരംഭിച്ചിട്ടുണ്ട്.കനത്ത പോലീസ് കാവലിലാണ് ഇപ്പോൾ ഫ്ലാറ്റുകൾ.
പുലർച്ചെ കനത്ത പോലീസ് അകമ്പടിയോടെ കെ എസ് ഇ ബി എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.നാലു ഫ്ലാറ്റുകളിലെ വൈദ്യുതികണക്ഷനാണ് ഇപ്പോൾ വിച്ഛേദിച്ചിരിക്കുന്നത്.ജല അതോറിറ്റി വെള്ളത്തിന്റെ ലഭ്യതയും പൂട്ടി. ടാങ്കറിൽ വെള്ളമെത്തിക്കാനാണ് ഫ്ലാറ്റുടമകളുടെ നീക്കം.പ്രതിസന്ധി രൂക്ഷമായതോടെ വിദേശത്തുള്ള മുഴുവൻ ഫ്ലാറ്റുടമകളെയും സമരരംഗത്ത് എത്തിക്കാനും തീരുമാനമായി. അതിനിടെ സമരത്തിൽ നിന്നും നേരത്തെ ഫ്ലാറ്റുടമകൾക്ക് പിന്തുണ നൽകിയിരുന്ന സി പി എമ്മും ബി ജെ പിയും ഫ്ലാറ്റിൽ കെട്ടിയിരുന്ന അവരുടെ കൊടികൾ മുഴുവനും ഇന്നലെ രാത്രിയോടെ നീക്കം ചെയ്തു.വിഷയം വാർത്തയായതോടെ രാവിലെ സി പി എം പ്രവർത്തകരെത്തി അവരുടെ കൊടികൾ പുനസ്ഥാപിച്ചു.സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ പിൻവലിയുന്നതായാണ് സൂചന.