ദില്ലി:ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായ മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്.ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സന്റെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനര്‍ഹനാക്കിയത്.കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്.
2015-ല്‍ വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളി നേടിയ ജിന്സണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഹൈദരാബാദില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്റ് ഓഫീസറായി ജോലി ചെയ്യുന്നു.ജിന്‍സന്റെ അച്ഛന് ജോണ്സണ്.അമ്മ ശൈലജ.സഹോദരി താര.