കൊച്ചി:സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയപ്പോള്‍ പത്തനംതിട്ട ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീ ധരന്‍പിള്ള. താന്‍ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ പ്രസ്റ്റീജ് സീറ്റായ പത്തനംതിട്ടയ്ക്കായി തുടക്കം മുതലേ നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും എംടി രമേശും പത്തനംതിട്ട വേണമെന്ന പിടിവാശിയിലായിരുന്നു.ആര്‍എസ്എസ് എതിര്‍ത്തതിനാല്‍ ശ്രീധരന്‍പിള്ള പിന്‍മാറിയെന്നും സുരേന്ദ്രന്‍ സീറ്റുറപ്പിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നു.എന്നാല്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോഴും തര്‍ക്കത്തില്‍ത്തന്നെയാണെന്ന് പത്തനംതിട്ട ഒഴിച്ചിട്ടതിലൂടെ മനസിലാകുന്നത്.