മുംബൈ:മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.പതിനാറ് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐ.ഇ.ഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ ജീവ ത്യാഗം വെറുതേയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇത് ഏതു സാഹചര്യത്തിലാണെന്ന് അന്വേഷണം തുടങ്ങി.