ദില്ലി :അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്, മഹാരാഷ്ട്രയിലെ രാഷ്ട്രീയ  പ്രതിസന്ധി  ഇപ്പൊ കോൺഗ്രസ്സിനെയാണ് കുഴയ്ക്കുന്നത്. ശിവസേനയുമായി കൂട്ടുകൂടുന്നത് ദേശവ്യാപകമായി കോൺഗ്രസ്സിനോടടുത്തു നിൽക്കുന്ന ന്യുനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലീങ്ങളെ ആശങ്കയിലാക്കും .തീവ്ര ഹിന്ദിത്വ സ്വഭാവമുള്ള പാർട്ടിയാണ് ശിവസേന , അങ്ങനെയുള്ള ഒരു പാർട്ടിയുമായി ധാരണയുണ്ടാക്കിയാൽ മതേതരത്വ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന് കോൺഗ്രസ് ഭയക്കുന്നു . എന്നാൽ ഇപ്പോഴുള്ള അവസരം മുതലെടുത്ത് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണം എന്നതാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് സാമാജികരുടെ അഭിപ്രായം .കോൺഗ്രസ് നേതൃത്വം ഈ അവസരം കളഞ്ഞു കുളിച്ചാൽ എം എൽ എ മാർ  കൈവിട്ടുപോകുമെന്നും കോൺഗ്രസ് ഭയക്കുന്നു .ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസിന് കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലുള്ളത് എടുക്കണം ,അത് നടക്കുമോ ഇല്ലയോ  എന്നത്  ഇന്ന് രാത്രിയോട് കൂടി അറിയാം .