തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല.ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയച്ചു.ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം.
ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കിംസ് ആശുപത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മദ്യത്തിന്റെ മണമുണ്ടെങ്കിലും ടെസ്റ്റ് നടത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അപകടം നടന്നയുടന്‍ പോലീസ് രക്തസാമ്പിള്‍ എടുക്കാതിരുന്നതെന്തെന്നും കോടതി ചോദിച്ചു.കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.