തിരുവനന്തപുരം:സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.ഓപ്പറേഷന് തണ്ടര്‍ എന്നപേരിട്ടിരിക്കുന്ന പരിശോധന തുടരുകയാണ്.മാഫിയ ബന്ധമുണ്ടെന്ന വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിജിലന്‍സിന്റെ പരിശോധന.
തിരുവനന്തപുരം റെയ്ഞ്ചിലെ 21 പൊലീസ് സ്റ്റേഷനുകളിലും എറണാകുളം റേഞ്ചിലെ ആറ് സ്റ്റേഷനുകളില്‍ പരിശോധന നടക്കുന്നു.വിജിലന്‍സ് എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
ക്വാറി,മണല്‍ മാഫിയ ബന്ധം,ക്രിമിനല്‍ ബന്ധം,കൈക്കൂലി, കേസുകള്‍ പുറത്ത് ഒത്തുതീര്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസുകാര്‍ക്ക് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്.