കോഴിക്കോട് :അലനും താഹയ്ക്കും എതിരെ യു എ പി എ ചുമത്തിയത് പിൻവലിക്കില്ല .പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ ഇക്കാര്യം വ്യക്തമായി പറഞ്ഞില്ല .സർക്കാരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ നിലപാടറിയിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു .ഇപ്പോൾ പ്രോസിക്യൂഷൻ യു എ പി എ വകുപ്പുകൾ പിൻവലിക്കില്ല എന്നത് കോടതിയെ അറിയിക്കും .ഇരു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയോടപേക്ഷിക്കും എന്നും സൂചനയുണ്ട് .
നിരപരാധികളായ വിദ്യാർത്ഥികളെ പോലീസ് യു എ പി എ പോലെയുള്ള കടുത്ത ജാമ്യമില്ലാ വകുപ്പുകൾ ഇട്ടു കേസെടുത്തത് കടുത്ത അപരാധമായി ചിത്രീകരിച്ച മാധ്യമങ്ങളുടെയും സി പി ഐ ,സി പി എമ്മിലെ ചില നേതാക്കൾ ,കോൺഗ്രസ് തുടങ്ങിയവരുടെ സംഘടിതമായ ആക്രമണത്തിൽ ആദ്യഘട്ടത്തിൽ പതറുകയും യു എ പി എ വകുപ്പുകൾ പിൻവലിക്കുന്നത് ഉൾപ്പടെ ആലോചിക്കാനും സർക്കാർ നിർബന്ധിതരായി .പ്രതികളെ മഹത്വവൽക്കരിക്കാനും പലകോണുകളിൽ നിന്നും ആസൂത്രിത ശ്രമമുണ്ടായി .
പ്രദേശത്തെ സി പി എമ്മിന്റെ സജീവ പ്രവർത്തകരായി നിന്നുകൊണ്ട് മാവോയിസ്റ് സംഘടനയിൽ പ്രവർത്തിക്കാൻ പ്രതികൾക്കായതു സി പി എമ്മിനെ സംഘടനാതലത്തിൽ കുറച്ചൊന്നുമല്ല കുഴയ്ക്കുന്നത്.തങ്ങൾക്കുള്ള ശക്തമായ കേഡർ സംവിധാനത്തിൽ ഊറ്റം കൊള്ളുന്നവരാണ് സി പി എം .ആർക്കുവേണമെങ്കിലും സി പി എമ്മിൽ നുഴഞ്ഞുകയറി ബ്രാഞ്ചുതലം വരെ എത്താം എന്നത് ആശങ്കപ്പെടുത്തുന്നത് സി പി എമ്മിനെയാണ് .