തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തി
ല്‍പ്പെട്ട് അറസ്റ്റിനും വിവാദങ്ങള്‍ക്കും പിന്നാലെ മീടൂ ആരോപണത്തിലും കുടുങ്ങി രാഹുല്‍ ഈശ്വര്‍.തന്റെ സുഹൃത്തിനോട് രാഹുല്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആക്ടിവിസ്റ്റായ ഇഞ്ചിപ്പെണ്ണാണ് രംഗത്തെ്തിയിരിക്കുന്നത്.
2003-2004 കാലഘട്ടത്തില്‍ തന്റെ സുഹൃത്തിനുണ്ടായ സനുഭവമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്ക് പേജിലൂടെ തുറന്നു കാട്ടുന്നത്.അന്ന് പ്‌ളസ്ടു പഠനം കഴിഞ്ഞു നില്‍ക്കുവായിരുന്ന തന്നെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ ആരോപണം.
‘വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്.എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടി.വിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു ഞാനപ്പോള്‍.പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് എന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു.ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി.കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നതോടെ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു’ -യുവതി പറഞ്ഞു.
യുവതി ഇഞ്ചിപ്പെണ്ണിനയച്ച വാട്സാപ്പ് സന്ദേശത്തിലാണ് രാഹുലിനെതിരായ വെളിപ്പെടുത്തലുള്ളത്.