പത്തനംതിട്ട:മീനമാസ പൂജകള്‍ക്കും ഉല്‍സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടതുറന്ന് ആറുമണിയോടെ ശുദ്ധിക്രിയകളാരംഭിക്കും.നാളെ രാവിലെ 7.30ന് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും.11 ദിവസമാണ് ഉല്‍സവം.
ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണം ഇന്ന് നട തുറന്ന ശേഷം നടക്കും. രാത്രിയില്‍ പഴയ വാതില്‍ മാറ്റി പുതിയത് സ്ഥാപിക്കും. കോട്ടയം ഇളംപള്ളി ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച വാതില്‍ സമര്‍പ്പണ ഘോഷയാത്ര ശബരിമലയില്‍ സമാപിച്ചു.
സുരക്ഷയ്ക്കായി 300 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സത്രീപ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ യുവതികള്‍ എത്താന്‍ സാധ്യതയുള്ളതുകൊണ്ട് ശബരിമല കര്‍മ്മസമിതിയുള്‍പ്പെടെ പ്രതിഷേധങ്ങള്‍ തയ്യാറായിട്ടുണ്ട്.നിലക്കല്‍ – പമ്പ സര്‍വ്വീസിനായി കെ.എസ്.ആര്‍.ടി 60 ബസ്സുകള്‍ എത്തിക്കും.