മുംബൈ: ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ബഹാറംപാഡ ചേരിയില്‍ വന്‍ തീപ്പിടിത്തം. മുംബൈയിലെ ഏറ്റവും തിരക്കേറിയ ചേരികളിലൊന്നിലാണ് തീ പടര്‍ന്നു പിടിക്കുന്നത്. 16 ഫയര്‍ എന്‍ജിനുകളും 17 ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചാണ് അഗ്‌നിശമനസേന തീ കെടുത്താന്‍ ശ്രമം തുടരുകയാണ്.

ഇതിനിടെ ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലേക്കും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഹാര്‍ബര്‍ ലൈനിലേക്കും അന്ധേരി, വഡാല റൂട്ടുകളിലേക്കുമുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവച്ചു.

വൈകിട്ട് 3.45 ഓടെയാണ് തീ പടരാനാരംഭിച്ചത്. തുടര്‍ന്ന ബാന്ദ്ര പ്രദേശം മുഴുവന്‍ പുകയില്‍ മൂടുകയായിരുന്നു. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു അഗ്നിശസേനയിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായി മിഡ് ഡേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.