വാഷിംഗ്ടണ്‍:മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെഡ്ലി ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.ഈ മാസം എട്ടിനാണ് അമേരിക്കയിലെ ജയിലില്‍ വെച്ച് ഹെഡ്ലിയെ രണ്ടു സഹതടവുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാന് വംശജന് ഹെഡ്ലി ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പദ്ധതിയുമായി അമേരിക്കയില്‍നിന്നും വിമാനം കയറാനൊരുങ്ങവേ ഷിക്കാഗോ വിമാനത്താവളത്തില്‍ വച്ച് എഫ്ബിഐയുടെ പിടിയിലാവുകയായിരുന്നു.2013 ല്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ഹെഡ്ലിക്ക് 35 വര്‍ഷം തടവിനു വിധിച്ചു.







