തിരുവനന്തപുരം: വനിതാമതിലിനും സര്‍ക്കാരിനുമെതിരെ എന്‍എസ് എസ്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍.വനിതാ മതില് വിഭാഗീയത ഉണ്ടാക്കുമെന്നും വനിതാമതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരാട് പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ നീക്കമാണ് നടക്കുന്നത്. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഒന്നും നേടിയിട്ടില്ല.സുപ്രീംകോടതി വിധിയില്‍ ഉറച്ച് നിന്നാല്‍ എന്‍എസ്എസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും സമദൂര നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് മാറ്റേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പം നിന്നവരെ എന്‍എസ്എസ് പിന്തുണയ്ക്കും.വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.