കോട്ടയം:പന്തളത്ത് പ്രതിഷേധത്തിനിടെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലയോട്ടിക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കുരമ്പാല ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇന്നലെ പ്രതിഷേധത്തിനിടെ സിപിഎം ഓഫീസിനു മുകളില്‍ നിന്നും കല്ലേറുകൊണ്ട് ചന്ദ്രനുണ്ണിത്താന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.തലയിലേറ്റ മുറിവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചന്ദ്രനുണ്ണിത്താന്‍ ഹൃദ്രോഗിയായിരുന്നു.ഇദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു.ചന്ദ്രനുണ്ണിത്താന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.