ദില്ലി:ശബരിമലയിലെ ഭക്തരോട് റക്ഷ്യയിലെ ഗുലാഗ് ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികളോടെന്നപോലെ പെരുമാറാമെന്നു പിണറായി വിജയന്‍ കരുതേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ശബരിമല വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്നും അമിത്ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചു.
പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ ആരോപിച്ചു.ശബരിമലയിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്.കെ സുരേന്ദ്രനെയും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തത് ആ തെറ്റിദ്ധാരണയിലാണ്.
എന്നാല്‍ ബിജെപി ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തര്‍ക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്‌നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ വ്യക്തമാക്കി.