വടകര:ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശബരിമലയില്‍ അവര്‍ണരും സവര്‍ണരും എന്ന വ്യത്യാസമില്ലെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.അക്രമരഹിത വടകര’ എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇടത് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്.സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന കാലത്ത് ചിലയിടത്ത് സ്ത്രീകളെ വിലക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ ചൊവ്വയിലേയ്ക്ക് പോകേണ്ടി വരും. സ്ത്രീപ്രവേശനം വിലക്കിയിട്ടുള്ള സ്ഥലമല്ല ശബരിമല. ഒരു പ്രത്യേകപ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് അവിടെ പ്രവേശനത്തിന് വിലക്കുള്ളത്.വിശ്വാസവും അനാചാരവും രണ്ടാണ്.ശബരിമലയിലേത് വിശ്വാസം മാത്രമാണ്. അതുപോലെത്തന്നെ സുന്നിപ്പള്ളികളില്‍ സ്ത്രീകള്‍ കയറണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കേണ്ടത് കെ.ടി.ജലീലും കോടിയേരിയുമല്ലെന്നും വിശ്വാസികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.