തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയുടെ പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം.എന്നാല്‍ ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണ്.തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല. ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നുമില്ല.തന്ത്രി ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ശബരിമല തന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളെ കണ്ടത്.പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം കേട്ടതെന്നും ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.