‘ഒരാളുടെ സ്വഭാവം അറിയണമെങ്കില്‍ അയാള്‍ ചെയ്ത വലിയ കാര്യങ്ങളൊന്നുമല്ല നോക്കേണ്ടത്, നിത്യജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ എങ്ങനെ എന്നു നോക്കിയാല്‍മതി’ എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്. ഒരാളെ കണ്ടും കേട്ടും കുറച്ചുകാലംകൊണ്ട് ഉണ്ടാകുന്ന ഇഷ്ടം അയാളെ ശരിയായി മനസിലാക്കിക്കൊണ്ടാകണമെന്നില്ല. നമ്മെ കുറിച്ച് നമ്മുടെ വീട്ടുകാര്‍ക്ക് അറിയാവുന്നത്ര കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയണമെന്നില്ല. ഒരു വിവാഹാലോചന വരുമ്പോള്‍ വീട്ടുകാര്‍ പലവഴിക്കും അന്വേഷിച്ച് ഉറപ്പിച്ചിട്ടാകും ഒരു തീരുമാനം എടുക്കുന്നത്. പയ്യന്‍റെയോ പെണ്ണിന്‍റെയോ ബന്ധുക്കള്‍വഴി അവരുടെ കുടുംബത്തിനകത്തുചെന്നുതന്നെ അന്വേഷണം നടത്താറുണ്ട്.  ഇതാണ് ‘അറൈഞ്ചഡ് മാര്യേജി’ന്‍റെ സൂക്ഷ്മത. കുറച്ചുനാള്‍ കൂടെ പഠിച്ചോ ചാറ്റിംഗ് ചെയ്തോ അറിയുന്നതൊന്നും സത്യമാകണമെന്നില്ല. തന്നിഷ്ടത്തിന് ഇറങ്ങിപ്പോകുന്ന വിവാഹബന്ധങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് ശരിയായ അന്വേഷണത്തിന്‍റെ അഭാവം കൊണ്ടാണല്ലോ! മുതിര്‍ന്നവരുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തുന്ന യുവതലമുറയ്ക്ക് തെറ്റുകുറ്റങ്ങള്‍കുറഞ്ഞ ശരിയായ വഴിയേ പോകുവാന്‍ കഴിയും.
”വിലകൂടും വാര്‍ദ്ധക്യത്തൂവെള്ളിക്കു യൗവനത്തങ്കത്തെക്കാള്‍.”
ഗൃഹസ്ഥാശ്രമത്തില്‍ കടക്കുമ്പോള്‍ ഏതൊരാള്‍ക്കും  മുതിര്‍ന്നവരുടെ അറിവും അനുഭവവും ആകണം വഴികാട്ടിയാകേണ്ടത്.
ഓം