മലപ്പുറം:മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി.ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിനു മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.വിവാഹത്തില്‍ പങ്കെടുക്കാനല്ല വിട്ടുനിന്നത്.വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നു.ബില്ലിനെ എന്നും എതിര്‍ത്തയാളാണ് താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്.മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിവാഹസല്‍ക്കാരത്തിനു പോയെന്നത് ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.മുസ്്ലീം സമുദായത്തിന്റെ വൈകാരിക പ്രശ്നമായിട്ടുകൂടി മുത്തലാഖ് ചര്‍ച്ചയ്ക്കു കുഞ്ഞാലിക്കുട്ടി പ്രാധാന്യം നല്‍കിയില്ലെന്നായിരുന്നു ആക്ഷേപം.