മലപ്പുറം:ലോക്സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹസല്‍ക്കാരത്തിന് പോയി വിവാദത്തിലായ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി.മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് പാണക്കാട് തങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ചില കക്ഷികള്‍ പെട്ടെന്ന് തീരുമാനിച്ചപ്പോള്‍ പ്രതിഷേധവോട്ട് ചെയ്യാന്‍ താനും ഇ ടി മുഹമ്മദ് ബഷീറും കൂടി ആലോചിച്ച് തീരുമാനിക്കുകയും അദ്ദേഹം വോട്ടു ചെയ്യുകയുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.വിഷയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചാണ് സംസാരിച്ചത്.
പാര്‍ലമെന്റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം നവമാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു.കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വിവാഹസല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് വിമര്‍ശനവിധേയമാക്കിയത്.