ന്യൂഡല്‍ഹി:മുന്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു.വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.സമതപാര്‍ട്ടി സ്ഥാപക നേതാവും എന്‍ഡിഎ കണ്‍വീനറുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് വ്യവസായ-റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
1998 -2004 കാലഘട്ടത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചു.അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയതും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കാര്‍ഗില്‍ യുദ്ധം നടക്കുന്നതും.റെയില്‍വേ, വ്യവസായ വകുപ്പുകളും അദ്ദേഹം കൈക്കാര്യം ചെയ്തിട്ടുണ്ട്.റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് കൊഗണ്‍ റെയില്‍വേ നടപ്പിലാക്കാന്‍ അദ്ദേഹമാണ് മുന്‍കൈയെടുത്തത്.
1930 ജൂണ്‍ മൂന്നിന് മംഗലാപുരത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിച്ചത്.1946 -ല്‍ ബംഗളൂരുവിലെ സെമിനാരിയില്‍ വൈദീക പഠനത്തിനായി അയച്ചെങ്കിലും 1949 -ല്‍ അദ്ദേഹം സെമിനാരി ഉപേക്ഷിച്ച് മുംെബെയിലെത്തുകയും സോഷ്യലിസ്റ്റ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും ചെയ്തു.അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത അദ്ദേഹം ഒളിവില്‍പ്പോയെങ്കിലും പിന്നീട് അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
1967 ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെ പരാജയപ്പെടുത്തിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് പാര്‍ലമെന്റിലെത്തിയത്.1977 -80 കാലഘട്ടത്തിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു.ഒന്‍പത് തവണ ലോക്സഭാംഗമായിട്ടുണ്ട്. 2009 -2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം എന്‍ഡിഎയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തകനായും അദ്ദേഹം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.