ദില്ലി:മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്( 81) അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അഞ്ചുമാസം കേരളാ ഗവര്‍ണറായി ചുമതല വഹിച്ചിട്ടുണ്ട്. ‘ദില്ലിയുടെ മരുമകള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഷീലാ ദീക്ഷിത് 15 വര്‍ഷം ദില്ലിയില്‍ മുഖ്യമന്ത്രിയായിരുന്നു. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്ന ഷീല ദീക്ഷിതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ചത്.
2014 മാര്‍ച്ച് 11-നു കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു.എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപിഎ. സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ മാറ്റാന്‍ തീരുമാനിച്ചു.ഇതേത്തുടര്‍ന്ന് അഞ്ചു മാസം മാത്രം ചുമതല വഹിച്ച ഷീല ദീക്ഷിത് ആഗസ്റ്റ് 26-ാം തീയതി രാജി വെക്കുകയായിരുന്നു. 1998 മുതല്‍ 2013 വരെയാണ് ഷീല ദീക്ഷിത് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായത്. 2013-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനോട് ഷീല ദീക്ഷിത്പരാജയപ്പെടുകയായിരുന്നു.