കൊച്ചി:മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നാല് വാഹനങ്ങളും 23ലക്ഷം രൂപയുമടക്കം എട്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റാണ് കണ്ടുകെട്ടിയത്.അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് സൂരജിനെതിരെ ഇപ്പോള്‍ നടപടിയുണ്ടായത്.
സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുക്കള്‍ ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേരളത്തിലും കര്‍ണ്ണാടകയിലും ഫ്‌ളാറ്റ്,കെട്ടിടം,ഭൂമി,വാഹനങ്ങള്‍ എന്നിവയാണ് അനധികൃത സ്വത്തുക്കളായി കണ്ടെത്തിയത്. തുടര്‍ന്ന് സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016-ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു.