ഡല്‍ഹി:മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബിജെപി.കാണ്‍പൂരില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്ന മുരളീമനോഹര്‍ ജോഷിക്ക് പാര്‍ട്ടി തീരുമാനം വലിയ തിരിച്ചടിയായി.അദ്വാനിയുടെ തട്ടകമായിരുന്ന ഗാന്ധിനഗര്‍ അമിത് ഷായ്ക്ക് നല്‍കുകയും അദ്വാനിക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്.
2014 ല്‍ മോദിക്ക് വേണ്ടി മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കാന്‍പൂരില്‍ നിന്നും മത്സരിച്ച് മികച്ച വിജയം നേടിയിരുന്നു.സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് മാറിയതിനു പിന്നാലെ മുരളീമനോഹര്‍ ജോഷിയും ബിജെപിയില്‍ നിന്നും അകലുകയാണ്.
ബംഗളൂരു സൗത്തില്‍നിന്നും നരേന്ദ്രമോദി മല്‍സരിക്കുമെന്ന പ്രചരണമുണ്ടായിരുന്നു.എന്നാല്‍ ഇവിടെ തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.