പമ്പ:ശബരിമല ദര്ശനത്തിത്തെിയ യുവതികള്‍ പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി.കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ഷനിലയുമാണ് തിരികെപ്പോയത്.മൂന്ന് മണിക്കൂറോളം യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു.തുടര്‍ന്ന് പ്രതിഷേധം കനക്കുകയും സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തതോടെയാണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്. പോലീസ് ബലംപ്രയോഗിച്ചാണ് യുവതികളെ തിരിച്ചിറക്കിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര് പറഞ്ഞു.
പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ പമ്പയിലെത്തിയത്.ശബരിമല ദര്‍ശനം നടത്തിയിട്ടെ തിരിച്ചിറങ്ങൂ എന്ന് ഉറപ്പിച്ചാണ് ഇവര്‍ എത്തിയത്.എന്നാല്‍,പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ നല്കാന് കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുവതികള്‍ മല കയറാന്‍ തുടങ്ങി.നീലിമലയില്‍ വെച്ച് പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു.പൊലീസിന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു പ്രതിഷേധം.തുടര്ന്ന്പോലീസ് യുവതികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവില്‍ പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതികള്‍ മലയിറങ്ങുകയായിരുന്നു. പ്രതിഷേധിച്ച അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.യുവതികളെ ജീപ്പില്‍ കയറ്റി പമ്പയിലേക്ക് കൊണ്ടുപോയി.