ന്യൂഡല്‍ഹി: അറ്റ്‌ലീയുടെ വിജയ് ചിത്രം മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും.

[tabs type=”horizontal”][tabs_head][tab_title][/tab_title][/tabs_head][tab]

[/tab][/tabs]

തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് തമിഴ് സിനിമയെന്നും മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴ് ജനതയുടെ അഭിമാനത്തെ മുറിപ്പെടുത്തരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

സിനിമയില്‍ ബിജെപിയെ ചൊടിപ്പിച്ചത് നോട്ട് നിരോധനം, ഡിജിറ്റല്‍ ഇന്ത്യ എന്നിവ അടംഗിയ രംഗങ്ങളായിരുന്നു. ‘ഡിമോണിറ്റൈസേഷന്‍’ എന്ന വാക്കിനെ രണ്ടായി പിരിച്ചെഴുതിയാണ് മോദിക്കെതിരെ രാഹുല്‍ ഉപയോഗിച്ചിരിക്കുന്നത്.