ലക്‌നൗ:മേഖാലയയില്‍ ഖനിയില്‍ തൊഴലാളികള്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ രക്ഷാദൗത്യത്തിനായി വ്യോമ നാവികസേനയുടെ സംഘമെത്തി.ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേന അംഗങ്ങള്‍ ജയ്ന്തിയ പര്‍വത മേഖലയിലുള്ള ഖനിയില്‍ പുലര്‍ച്ചേയാണെത്തിയത്.നാവിക സേനയുടെ റിമോര്‍ട്ടിലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
കിര്‍ലോസ്‌കറിന്റെയും കോള്‍ ഇന്ത്യയുടെയും ശക്തികൂടിയ പമ്പുകള്‍ ഉപയോഗിച്ച് ഖനിയിലെ വെള്ളം രാവിലെ തന്നെ വറ്റിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.ഖനിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ഈ മാസം 13 നാണ് അപ്രതീക്ഷിത പ്രളയത്തെത്തുടര്‍ന്ന് സമീപത്തെ നദിയില്‍ നിന്ന് ഖനിയിലേക്ക് വെള്ളം ഇരച്ചുകയറിയത്.അനധികൃതമായി പ്രവര്‍ത്തിച്ച 320 അടി ആഴമുള്ള കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികളാണ് കുടുങ്ങിയത്.എന്നാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാരിനായില്ലെന്ന് വിമര്‍ശനമുണ്ട്.