ഷില്ലോങ്ങ്:മേഘാലയയില്‍ അപ്രതീക്ഷിത പ്രളയത്തില്‍ നദിയില്‍നിന്നും വെള്ളം കയറി കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന,യുദ്ധകാല സംഘടന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.370 അടി ആഴത്തിലുള്ള ഖനിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
മേഘാലയയുടെ കിഴക്കന്‍ ജൈന്റിയ പര്‍വ്വതത്തിനു സമീപത്തുള്ള ഖനിയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നദി കരകവിഞ്ഞ് ഖനിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഇതോടെ ഖനിയിലുണ്ടായിരുന്നവര് കുടുങ്ങി .370 അടി ആഴത്തിലുള്ള ഖനിയിലേക്ക് 70 അടി ആഴത്തില്‍ വെള്ളം കയറിയിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.സംഭവത്തില്‍ ഖനി മുതലാളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഖനിക്കുള്ളില്‍ ചെളിവെള്ളം നിറഞ്ഞതും കല്‍ക്കരിപ്പൊടിയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.